കുവൈറ്റ് സിറ്റി: ഗാസ മുനമ്പിൽ നിന്ന് എത്തുന്ന പരിക്കേറ്റവരെ സൗജന്യമായി ചികിത്സിക്കാൻ കുവൈറ്റിലെ സ്വകാര്യ ആശുപത്രികൾ സന്നദ്ധത അറിയിച്ചു. നിലവിലെ ഗാസയിലെ ദുഷ്കരമായ സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് ഈ തീരുമാനമെന്ന് നാഷണൽ ഹോസ്പിറ്റൽസ് യൂണിയൻ മേധാവി ഡോ. അയ്മാൻ അൽ മുതവ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധിക്ക് അയച്ച കത്തിൽ അറിയിച്ചു. അൽ-സലാം, ആലിയ, ദാർ അൽ-ഷിഫ, വാര, അൽ-മൗവാസത്ത്, തയ്ബ തുടങ്ങിയ സ്വകാര്യ ആശുപത്രികൾ സന്നദ്ധത അറിയിച്ചതായി ആണ് റിപ്പോർട്ട്.
Home Middle East Kuwait ഗാസയിൽ നിന്ന് പരിക്കുകളുമായി എത്തുന്നവരെ സൗജന്യമായി ചികിത്സിക്കാൻ തയ്യാറാണെന്ന് കുവൈറ്റിലെ സ്വകാര്യ ആശുപത്രികൾ