കുവൈറ്റ് സിറ്റി: നവംബർ 11 ശനിയാഴ്ച സെക്കൻ്റ് റിംഗ് റോഡിന്റെ ഒരു ഭാഗം 24 മണിക്കൂർ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുo അറിയിച്ചു.ഗൾഫ് സ്ട്രീറ്റിൽ നിന്ന് അൽ-ഇസ്തികലാൽ റോഡിലേക്ക് (റോഡ് 30) പോകുന്ന ഭാഗമാണ് അടക്കുന്നത്, നിർദ്ദിഷ്ട പ്രദേശത്ത് റോഡിന്റെ ഉപരിതലത്തിൽ അവസാന അസ്ഫാൽറ്റ് പാളി സ്ഥാപിക്കുന്നതിനായിട്ടാണ് ഇത്.