കുവൈറ്റ് സിറ്റി: വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഹൈസ്‌കൂൾ പരീക്ഷാ ചോദ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് കുവൈറ്റ് പൗരനെയും പ്രവാസിയെയും ക്രിമിനൽ കോടതി ബുധനാഴ്ച പത്ത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. 482,000 KD പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിടിയായ പ്രവാസി സിറിയൻ സ്വദേശിയാണ്.
സെക്കൻഡറി ചോദ്യപേപ്പർ ചോർത്തി നൽകുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ വൻ തുക ഇവർ ഈടാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.