കുവൈറ്റ് സിറ്റി:
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ യാത്ര ചെയ്യാൻ എത്തിയ പ്രവാസി കൊലപാതക ശ്രമ കേസിൽ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എമിഗ്രേഷൻ അധികൃതർ ഇയാളെ തടഞ്ഞു വെച്ചു. പ്രവാസി ലഗേജ് കൗണ്ടർ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇമിഗ്രേഷൻ പരിശോധനയ്ക്ക് വിധേയനാകുകയും തുടർന്ന് യാത്രാവിലക്കുണ്ടെന്ന് കണ്ടെത്തുകയും ആയിരുന്നു എന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രവാസിയെ ഫർവാനിയ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി, ഇയാൾക്കെതിരായ കേസ് ഈ പോലീസ് സ്റ്റേഷനിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.