ക്യാമ്പിംഗ് സീസൺ, ആഭ്യന്തര മന്ത്രാലയം ജാബർ പാലത്തിലും പരിസരത്തും സുരക്ഷാ പദ്ധതി ശക്തമാക്കി.

0
30

കുവൈറ്റ് സിറ്റി: വസന്തകാല ക്യാമ്പിംഗ് സീസണിന്റെ തുടക്കത്തോടെ, ആഭ്യന്തര മന്ത്രാലയം ജാബർ പാലത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ജാബർ പാലത്തിന്റെ അവസാനത്തിൽ മന്ത്രാലയം ഒരു സുരക്ഷാ പോയിന്റ് സ്ഥാപിച്ചു, അതിൽ പൊതു സുരക്ഷ, റെസ്ക്യൂ, ട്രാഫിക്, സ്‌പെഷ്യൽ ഫോഴ്‌സ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും വനിതാ പോലീസ് ഓഫീസർമാരുൾപ്പെടെ ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടാകും.