ISIS പ്രചാരണം, പ്രവാസിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി

0
23

കുവൈറ്റ് സിറ്റി: ഐസിസ് പ്രചരണം നടത്തിഎന്ന കേസിൽ കുവൈറ്റ് കോടതി ഈജിപ്ഷ്യൻ സ്വദേശിയായ പ്രവാസിയെ അഞ്ച് വർഷം കഠിന തടവിനും തുടർന്ന്  നാടുകടത്താനും വിധിച്ചു. 30 കാരനായ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച  വീഡിയോ ക്ലിപ്പുകൾ വഴി ഐസിസ് പ്രചരണം നടത്തി എന്നാണ് കണ്ടെത്തിയത്. ഇയാള് പുതിയ കുവൈറ്റ് എയർപോർട്ട് പ്രോജക്ടിൽ സിവിൽ എഞ്ചിനീയറായി  ജോലി ചെയ്തു വരികയായിരുന്നു.