കുവൈറ്റ്-സൗദി റെയിൽവേ പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠന കരാറിൽ ഒപ്പുവച്ചു

0
35

കുവൈറ്റ് സിറ്റി: കുവൈറ്റിനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ സാമ്പത്തിക,  സാങ്കേതിക സാധ്യതാ പഠനം നടത്തുന്നതിനുള്ള കരാറിൽ പൊതുമരാമത്ത് മന്ത്രാലയം ഒപ്പുവച്ചു. സമഗ്രപഠനം നടത്തുന്ന  SYSRTA യുമായി ആണ് കരാർ ഒപ്പിട്ടത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സുസ്ഥിരവും കാര്യക്ഷമവുമായ ഒരു റെയിൽവേ ലിങ്ക് സ്ഥാപിക്കുന്നതിനും  സുരക്ഷിതമായ ഗതാഗതത്തിനായി കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും ആണിത് ലക്ഷ്യമിടുന്നത്. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെയും സൗദി  കിരീടാവകാശിയുടെയും  കാഴ്ചപ്പാടാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രാലയം അണ്ടർസെക്രട്ടറി ഈദ് അൽ റാഷിദി പറഞ്ഞു.