സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ റസിഡൻസി പെർമിറ്റുകൾ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് നിർത്തും

0
30

കുവൈറ്റ് സിറ്റി: സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന പ്രവാസികളുടെ റസിഡൻസി പെർമിറ്റുകൾ (“ആർട്ടിക്കിൾ 17”) സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് നിർത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതായി പ്രാദേശിക അറബിക് ദിനപത്രമായ അൽ-റായി റിപ്പോർട്ട് ചെയ്തു. സർവീസ് അവസാനിപ്പിച്ചവർക്കും സർക്കാർ മേഖലയിൽ നിന്ന് രാജിവച്ചവർക്കും  ആർട്ടിക്കിൾ 17 വിസ അനുവദിക്കില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നു.