കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ എംപിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സ്വദേശി വനിതയെ വഞ്ചന കേസിൽ കോടതി അഞ്ച് വർഷം തടവിനും 21,000 ദിനാർ പിഴയും വിധിച്ചു.ചാൻസലർ നാസർ സലേം അൽ-ഹെയ്‌ദ് അധ്യക്ഷനായ അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചത്. അമീരി ദിവാൻ ഭവനങ്ങൾ, ജനാസി, ഫാമുകൾ, അതിഥി മന്ദിരങ്ങൾ എന്നിവ വാഗ്ദാനം ചെയ്ത് പൗരന്മാരെ കബളിപ്പിച്ചു എന്നാണ് കേസ്. ഔദ്യോഗിക രേഖകൾ എന്ന വ്യാജേന ഇവർ പല രേഖകളും ഉണ്ടാക്കിയത്തായും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.