റെസ്റ്റോറന്റ് കൊലപാതക കേസിൽ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ

0
43

കുവൈറ്റ് സിറ്റി: ഫിൻറാസ് ഏരിയയിൽ ഒരു റെസ്റ്റോറൻ്റിൽ രണ്ട് സഹപ്രവർത്തകരെ കൊലപ്പെടുത്തുകയും മൂന്നാമനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത ഈജിപ്ഷ്യൻ പൗരന് ജീവപര്യന്തം തടവ് ശിക്ഷ.

ജഡ്ജി നാസർ അൽ-ഹെയ്ദിന്റെ നേതൃത്വത്തിലുള്ള ഒരു അപ്പീൽ കോടതി ആണ് ശിക്ഷ വിധിച്ചത്.  കൊല്ലപ്പെട്ടവരുമായി പ്രതിക്ക് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും തുടർന്നുണ്ടായ വഴക്കും ആണ് കൊലപാതകത്തിൽ കലാശിച്ചത്.