പുതുവത്സരം പ്രമാണിച്ച് കുവൈറ്റിൽ 4 ദിവസം അവധി

0
29

കുവൈത്ത് സിറ്റി :   പുതുവത്സരം പ്രമാണിച്ച് കുവൈറ്റിൽ  മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും 4 ദിവസം അവധി ആയിരിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.  ജനുവരി ഒന്ന് തിങ്കളാഴ്ച ആയതിനാൽ ഡിസംബർ 31 ഞായറാഴ്‌ച വിശ്രമ ദിനമായും തിങ്കൾ ഔദ്യോഗിക അവധിയായിരിക്കും. അതായത്, ഡിസംബർ 29 വെള്ളി മുതൽ ജനുവരി 2 ചൊവ്വ വരെ തുടർച്ചയായ 4 ദിവസങ്ങളാണ് അവധി ലഭിക്കുക. പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ സർക്കാർ വ്യക്തത വരുത്തുമെന്നാണ് സൂചന.  ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു  രാജ്യത്ത് ആഘോഷ പരിപാടികൾക്ക് വിലക്കുള്ള സാഹചര്യത്തിൽ ആണിത്.