കുവൈത്ത് സിറ്റി: കുവൈത്തിൽ സഹപ്രവർത്തകരായ രണ്ടുപേരെ കൊലപ്പെടുത്തിയ പ്രവാസിയെ കോടതി ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഈജിപ്ത് സ്വദേശിയാണ് ശിക്ഷിക്കപ്പെട്ടത്. ഈ വർഷം ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം. സിറിയക്കാരായ രണ്ടുപേരാണ് ഇയാളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്, കഴിഞ്ഞ ഏപ്രിലിൽ തെക്കൻ കുവൈറ്റിലെ അൽ അഹമ്മദി ഗവർണറേറ്റിലെ റസ്റ്റോറന്റിനുള്ളിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നായിരുന്നു കൊലപാതകം .