ഫ്ലെക്സിബിൾ ജോലി സമയം ആരോഗ്യ മന്ത്രാലയത്തിന് അനുയോജ്യമല്ലെന്ന് മന്ത്രി

0
52

കുവൈറ്റ് സിറ്റി:  ഫ്ലെക്സിബിൾ പ്രവൃത്തി സമയം ആരോഗ്യ മന്ത്രാലയത്തിന് അനുയോജ്യമല്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവധി വ്യക്തമാക്കി. സർക്കാർ ഏജൻസികളിലെയും ജോലിസമയത്തെക്കുറിച്ചുള്ള പാർലമെന്ററിയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആരോഗ്യ മന്ത്രാലയത്തിന്റെ ജോലിയുടെ പ്രത്യേക സ്വഭാവം പരിഗണിക്കുമ്പോൾ ഫ്ലെക്സിബിൾ പ്രവൃത്തി സമയവുമായി പൊരുത്തപ്പെടില്ല. മറ്റ് പല മന്ത്രാലയങ്ങളും  വ്യവസ്ഥകൾക്കനുസൃതമായി ഞായറാഴ്ച മുതൽ വ്യാഴം വരെ 7 മണിക്കൂർ  ഫ്ലെക്സിബിൾ ജോലി സമയം അനുവദിച്ചിരുന്നു.