കുവൈറ്റിലേക്ക് കൂ​ടു​ത​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യും

0
38

കുവൈറ്റ് സിറ്റി: കുവെെറ്റിലേക്ക് കൂടുതൽ രാജ്യത്ത് നിന്നും വീട്ടുജോലിക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നു. 15 രാജ്യങ്ങളിൽ നിന്നാണ് വീട്ടുജോലിക്കാരെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അൽ ദുറ കമ്പനിയാണ് ഈ രാജ്യങ്ങളുമായി കരാറിൽ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്യുന്നു. ഐവറി കോസ്റ്റ്, താൻസനിയ, മഡഗാസ്കർ, സിയറ ലിയോൺ, ഘാന, നേപ്പാൾ, യുഗാണ്ട, ബംഗ്ലാദേശ്, വിയറ്റ്നാം,ബുറുണ്ടി, സിംബാബ്‌വെ, കാമറൂൺ, റുവാണ്ട, കോംഗോ, ഗിനി, മാലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും തൊഴിലാളികൾ റിക്രൂട്ട് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.