കുവൈത്ത് സിറ്റി : ഭക്ഷ്യോത്പന്നങ്ങളുടെ വില വർധനവ് തടയുന്നതിന് കർശന നടപടികളുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം . ഭക്ഷ്യ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ ഒരു വിതരണക്കാരെയും അനുവദിക്കരുതെന്ന് ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റി മേധാവിയോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഉയർന്ന വില നൽകാൻ ആവശ്യപ്പെടുന്ന വിതരണ ക്കാരുടെ പേര് വിവരങ്ങൾ തെളിവ് സഹിതം സമർപ്പിക്കുവാനും മന്ത്രാലയം നിർദ്ദേശം നൽകി. സൊസൈറ്റികളിലെ വിലക്കയറ്റവും നിയന്ത്രണവും, നിർദിഷ്ട പരിഹാരങ്ങളും ചർച്ച ചെയ്യുന്നതിനായി ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് മേധാവി അബ്ദുൾ വഹാബ് അൽ ഫാരിസ് സഹകരണ സംഘങ്ങളുടെ തലവന്മാരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
Home Middle East Kuwait ഭക്ഷ്യോത്പന്നങ്ങളുടെ വില വർധനവ് തടയുന്നതിന് കർശന നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം