അനാശാസ്യം; 49 കേസുകളിലായി 159 പ്രവാസികളെ അറസ്റ്റ് ചെയ്തു

0
61

കുവൈറ്റ് സിറ്റി: അനാശാസ്യ പ്രവർത്തികളിൽ ഏർപ്പെട്ടതിന് 49 കേസുകളിലായി 159 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷൻ വഴി, അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിലെ അന്വേഷണ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്.