കുവൈറ്റിലെ പല മേഖലകളിൽ എലികളുടെ എണ്ണം കൂടുന്നതായി പരാതി

0
45

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ മേഖലകളിൽ എലികൾ വർധിച്ചുവരുന്നതായി സ്വദേശികളും പ്രവാസികളും  പരാതി ഉന്നയിക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. എലികളുടെ വ്യാപനം രോഗങ്ങൾ പടരാൻ കാരണം ആയേക്കും എന്നും പൊതു ക്ലിനിക്കുകളിൽ ഈ രോഗനിർണയം നടത്താൻ ബുദ്ധിമുട്ടാണെന്നും വിദഗ്ധര് അഭിപ്രായപെട്ടു.

എലികളുടെ വ്യാപനം പല രോഗങ്ങൾക്ക് കാരണമാകുമെന്ന് ബേസിക് എജ്യുക്കേഷൻ കോളേജ് സയൻസ് വിഭാഗം മേധാവി ബയോളജി പ്രൊഫസർ ഡോ. ഖാഇസ് മജീദ് മുന്നറിയിപ്പ് നൽകി. എലികളുടെ വ്യാപനത്തിന്റെ വലിയ അപകടങ്ങളിലൊന്ന് അവ ഭക്ഷണശാലകളിൽ കാണപ്പെടുന്നു എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. എലികളുടെ ഖര, ദ്രവ മാലിന്യനങ്ങൾ  ഭക്ഷ്യവസ്തുക്കളിൽ കലർന്ന്, അത് മനുഷ്യരിലേക്ക് പകരുമെന്നും അദ്ദേഹം പറഞ്ഞു.