കുവൈറ്റ് സിറ്റി: തെറ്റായ രോഗനിർണയം നടത്തിയതിന് സ്വകാര്യ ആശുപത്രി 8,800 ദിനാർ നഷ്ടപരിഹാരം നൽകാൻ കുവൈത്ത് കോടതി ഉത്തരവിട്ടു. കുവൈറ്റ് സ്വദേശിനി ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കുകയും ആശുപത്രിയിലെ ഡോക്ടർമാർ ആ വ്യക്തിയുടെ ശരിയായ രോഗാവസ്ഥ കണ്ടെത്തിയില്ല എന്നാണ് കേസ്. തുടർന്ന് രോഗി പരാതിയുമായി മുന്നോട്ടു പോവുകയായിരുന്നു.