ഷുവൈഖ് തുറമുഖത്ത് 2,183 കുപ്പി വിദേശമദ്യം പിടികൂടി

0
69

കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യത്തിൽ നിന്ന് എത്തിച്ച ഇലക്ട്രിക് ജനറേറ്ററിൽ ഒളിപ്പിച്ച 2183 കുപ്പി വിദേശ മദ്യം ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആ ഇലക്ട്രിക്കൽ ജനറേറ്ററിനെക്കുറിച്ച് സംശയം ഉന്നയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2,183 കുപ്പി മദ്യം അതിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. മദ്യം കടത്തിയ കേസിൽ പ്രതിയെ പിടികൂടി അധികാരികൾക്ക് കൈമാറി.