ഫോർബ്‌സിന്റെ 2022ലെ മികച്ച 100 അറബ് ഫാമിലി ബിസിനസുകാരുടെ പട്ടികയിൽ 8 കുവൈത്തികൾ

0
24

കുവൈത്ത് സിറ്റി: ഫോർബ്സ് മിഡിൽ ഈസ്റ്റ് പുറത്തിറക്കിയ “ടോപ്പ് 100 അറബ് ഫാമിലി ബിസിനസ്സുകളുടെ” പട്ടികയിൽ, എട്ട് കുവൈറ്റ് കുടുംബ ബിസിനസുകൾ  ഇടം നേടി. വാർഷിക റാങ്കിംഗ് കണക്കാക്കുന്നതിനായി കമ്പനിയുടെ വലുപ്പവും മൂല്യവും, അതിന്റെ പ്രായവും പാരമ്പര്യവും,  ജീവനക്കാരുടെ എണ്ണം , മുൻ വർഷത്തെ പ്രവർത്തനവും എന്നിവയും പരിഗണിച്ചു.

അൽ-ഗാനിം ഇൻഡസ്ട്രീസ്, അൽ-ഷായ ഗ്രൂപ്പ്, മൊറാദ് യൂസുഫ് ബെഹ്‌ബെഹാനി ഗ്രൂപ്പ്, അൽ-സയർ ഹോൾഡിംഗ്, ബുഖാംസീൻ ഹോൾഡിംഗ് ഗ്രൂപ്പ്, അൽ-മുല്ല ഗ്രൂപ്പ്, മരാഫി ഗ്രൂപ്പ്, ബൂദായി ഗ്രൂപ്പ് എന്നിവയാണ് കുവൈത്തിൽ നിന്ന്  പട്ടികയിൽ ഉൾപ്പെട്ട  കമ്പനികൾ.

37 കമ്പനികളുമായി സൗദി ബിസിനസ് മേഖലയിൽ നിന്നുള്ള കമ്പനികൾ ആണ് പട്ടികയിൽ ആധിപത്യം പുലർത്തിയത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ൽ നിന്ന് 25 കമ്പനികളും പട്ടികയിൽ ഇടം നേടി