MoE സ്പോൺസർ ചെയ്യുന്ന അധ്യാപകരിൽ ചിലർക്ക് സാധുവായ റെസിഡൻസി പെർമിറ്റുകൾ ഇല്ലെന്ന് റിപ്പോർട്ട്

0
63

കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം (MoE) സ്പോൺസർ ചെയ്യുന്ന ചില അഡ്മിനിസ്ട്രേറ്റർമാർക്കും അധ്യാപകർക്കും സാധുവായ റെസിഡൻസി പെർമിറ്റുകൾ ഇല്ലെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫൈസൽ അൽ-ജുതൈലി മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിക്ക് ഒരു കത്ത് എഴുതി.  വിദ്യാഭ്യാസ മന്ത്രാലയം സ്പോൺസർ ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാർക്ക് (അഡ്മിനിസ്‌ട്രേറ്റർമാരും അധ്യാപകരും) സാധുവായ താമസാവകാശമില്ലെന്ന്  ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന്  ഔദ്യോഗിക ആശയവിനിമയം ലഭിച്ചതായും ഇത് നിയമ വിരുദ്ധം ആണെന്നും പ്രസ്തുത കത്തിൽ അദ്ദേഹം  അറിയിച്ചത്. ഈ സാഹചര്യത്തിൽ ഒരു പ്രവാസി ജീവനക്കാരൻ റെസിഡൻസി നിയമം ലംഘിക്കുന്ന സാഹചര്യത്തിൽ, പ്രശ്നം പരിഹരിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എച്ച്ആറിലെ പാസ്‌പോർട്ട് വിഭാഗവുമായി ഏകോപിപ്പിക്കണം എന്നും കത്തിൽ പറയുന്നു.