വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റങ്ങളും രജിസ്‌ട്രേഷൻ പുതുക്കലും “സഹേലിൽ” ലഭ്യമാക്കും

0
36

കുവൈറ്റ് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജിടിഡി) വൈകാതെ തന്നെ വാഹന രജിസ്‌ട്രേഷൻ പുതുക്കലിനൊപ്പം വാഹന ഉടമസ്ഥാവകാശ കൈമാറ്റവും “സഹേൽ” ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കും. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അതിന്റെ എല്ലാ സേവനങ്ങളും ഇലക്ട്രോണിക് ആയി മാറ്റുന്നതിനുള്ള നടപടി കൈക്കൊള്ളുന്നതായി  സ്രോതസ്സുകളെ ഉദ്ദരിച്ച് അൽ-സെയാസ്സ പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ, സിവിൽ സർവീസ് കമ്മീഷൻ (സി‌എസ്‌സി) ഉദ്യോഗസ്ഥരെ കാണാൻ  സഹേൽ അപേക്ഷയിലൂടെ അപ്പോയിന്റ്മെന്റ് എടുക്കണം.