ഇന്ത്യക്കാരായ ഡെലിവറി ഡ്രൈവർമാർക്ക് നിർദേശവുമായി കുവൈറ്റിലെ ഇന്ത്യൻ എംബസി

0
24

കുവൈറ്റ് സിറ്റി: ‘റെസ്റ്റോറന്റ് ഡ്രൈവർമാർ, ഡെലിവറി റൈഡർമാർ, കൊറിയർ റൈഡർമാർ’ എന്നിങ്ങനെ (പുതുതായി വരുന്നവർ ഉൾപ്പടെ) ഈ വിഭാഗത്തിൽ തൊഴിൽ എടക്കുന്ന ഇന്ത്യക്കാർക്ക് ആണ്  കുവൈറ്റിലെ ഇന്ത്യൻ എംബസി നിർദേശം പുറപ്പെടുവിച്ചത്. കുവൈറ്റിൽ റെസ്റ്റോറന്റ് ഡ്രൈവർമാരായി ജോലിക്ക് വരുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്.

അഡ്വൈസറി:

– ഡെലിവറി ഡ്രൈവർമാർക്ക് സ്മോൾ-ടു-മീഡിയം എന്റർപ്രൈസസ് (എസ്എംഇ) വിസയാണ് നൽകുന്നത്, ഇത് അനുസരിച്ച്ഒരേ തൊഴിലുടമയ്ക്ക് കീഴിൽ 3 വർഷത്തേക്ക് ജോലി ചെയ്യേണ്ടി വരും. ഇക്കാലയളവിൽ തൊഴിലാളിക്ക് തന്റെ വർക്ക് പെർമിറ്റ് മറ്റ് തൊഴിലുടമകൾക്ക് കീഴിൽ കൈമാറാൻ കഴിയില്ല.

– ശമ്പളം സാധാരണയായി ഡെലിവറി ടാർഗെറ്റുകൾക്കൊപ്പം കമ്മീഷൻ അടിസ്ഥാനമാക്കിയുള്ളതാണ് ഒപ്പം ഡെലിവറികളുടെ ദൂരത്തെയും അടിസ്ഥാനമാക്കി ആയിരിക്കും.   അത്തരം കമ്പനികൾ ജീവനക്കാർക്ക് ഒരു നിശ്ചിത മാസവരുമാനം നൽകുന്നില്ല.

– ജോലി സ്വീകരിക്കുന്നതിന് മുമ്പ്, തൊഴിലാളികൾ കരാർ പൂർണമായും മനസ്സിലാക്കിയിരിക്കണം.  മിനിമം ജോലി സമയം, ഓവർടൈം വേതനം, അവധിക്കാല അവകാശം, തൊഴിലാളിയുടെ ആരോഗ്യം, സുരക്ഷ എന്നിവ പോലുള്ള അടിസ്ഥാന അവകാശങ്ങൾ തൊഴിലുടമ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും പൂർണ്ണ/ഭാഗിക വൈകല്യമുണ്ടായാൽ നഷ്ടപരിഹാരം നൽകുമെന്ന വ്യവസ്ഥ ഉണ്ടെന്നും ഉറപ്പാക്കണം .

– വർഷത്തിൽ ചില മാസങ്ങളിൽ കുവൈറ്റിലെ കാലാവസ്ഥ (അതിശക്തമായ ചൂട്, പൊടിക്കാറ്റ് മുതലായവ) കഠിനമാണെന്ന് തൊഴിലാളികൾ ശ്രദ്ധിക്കണം.

– തൊഴിലാളിയുടെ സുരക്ഷയ്ക്കായി മെഡിക്കൽ/അപകട ഇൻഷുറൻസ് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണം

– ഡെലിവറി റൈഡർമാർ എംബസി സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാറുകൾ ആണെന്ന് ഉറപ്പാക്കണം

– പിഒഇ ഓഫീസിൽ നിന്ന് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുമ്പോൾ തൊഴിലാളികൾക്ക് പ്രവാസി ഭാരതീയ ബീമാ യോജനയുടെ (പിബിബിവൈ) അധിക ഇൻഷുറൻസ് ആനുകൂല്യവും ലഭിക്കും.