60 വയസ്സിന് താഴെയുള്ള സർവകലാശാല ബിരുദമുള്ള പ്രവാസികൾക്ക് സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാം

0
55

കുവൈറ്റ് സിറ്റി: സർക്കാരിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച ചില  ഭേദഗതികൾ ഉൾപ്പെടുത്തി  പബ്ലിക് അതോറിറ്റി ഫോർ മാൻപവർ  ഭരണപരമായ തീരുമാനം പുറപ്പെടുവിച്ചു. 60 വയസ്സിന് താഴെയുള്ള സർവകലാശാല യോഗ്യതയുള്ള പ്രവാസികളെ വിസ മാറ്റുന്നതിനുള്ള നിരോധനത്തിൽ നിന്ന് ഒഴിവാക്കി. സർക്കാർ ഏജൻസിയിൽ അവർ ചെയ്തിരുന്ന തൊഴിൽ, യോഗ്യത, ജോലിയുടെ സ്വഭാവം എന്നിവ സ്വകാര്യ മേഖലയിലെ പുതിയ ജോലിയുമായി പൊരുത്തപ്പെടുമെങ്കിൽ ആണിത് അനുവദിക്കുക. ഇതോടൊപ്പം, സ്വദേശി സ്ത്രീകളുടെ പ്രവാസി ഭർത്താക്കന്മാരെയും കുട്ടികളെയും  കുവൈത്തികളുടെ പ്രവാസി ഭാര്യ, എന്നിവരെയും സർക്കാർ ഏജൻസികളിൽ നിന്ന് സ്വകാര്യമേഖലയിൽ ജോലിക്ക് മാറ്റുന്നതിനുള്ള നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.