വ്യഭിചാരവും ഗർഭച്ഛിദ്രവും; സ്ത്രീ ഉൾപ്പടെ മൂന്ന് പ്രവാസികൾക്ക് കഠിന തടവ്

0
37

കുവൈറ്റ് സിറ്റി: വ്യഭിചാര കുറ്റം ചുമത്തി കുവൈറ്റ് ക്രിമിനല് കോടതി  പ്രവാസി സ്ത്രീയ്ക്കും പുരുഷനും മൂന്ന് വർഷം കഠിന തടവ് വിധിച്ചു. ഇവർക്ക് ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ വിറ്റ കുറ്റത്തിന് കേസിലെ മൂന്നാം പ്രതിയെ രണ്ട് വർഷത്തെ തടവിനും ശിക്ഷിച്ചു. ഗർഭച്ഛിദ്രം നടത്തി ഭ്രൂണ അവശിഷ്ടം പ്രതികൾ ഫർവാനിയയിൽ ഒരു കെട്ടിടത്തിന്റെ മുറ്റത്താണ് കുഴിച്ചിട്ടിരുന്നത്. പ്രതികളുമായി അടുപപമുള്ള വ്യക്തി നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുകയും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു.