കുവൈറ്റിൽ ക്രിസ്മസ് ഡെക്കറേഷൻസ് വിൽപ്പന നിർത്തിവയ്ക്കാൻ നിർദേശം

0
20

കുവൈറ്റ് സിറ്റി: ക്രിസ്മസ് അലങ്കാരങ്ങൾ നീക്കം ചെയ്യാൻ  പ്രാദേശിക മുനിസിപ്പാലിറ്റി അധികൃതർ എല്ലാ കടകൾക്കും നിർദ്ദേശം നൽകി. പല ബിസിനസ്സ് സ്ഥാപനങ്ങങ്ളിലും    അലങ്കാര വിളക്കുകൾ ക്രിസ്മസ് ട്രീകൾ എന്നിവയാൽ അലങ്കരിച്ചിരുന്നൂ ഇവയും നീക്കം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. പലസ്തീൻ ജനത യോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ നേരത്തെ കുവൈറ്റ് തീരുമാനിച്ചിരുന്നു. അതാകാം നടപടിക്ക് കാരണം എന്നും ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നുണ്ട്. അതെ സമയം കുവൈറ്റിന്റെ മതം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നതല്ല ഈ ആഘോഷങ്ങൾ എന്ന് ഉന്നയിച്ച് സ്വദേശികൾ എതിർപ്പു നേരത്തെ ഉന്നയിച്ചിരുന്നതായാണ് ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത്.