കുവൈത്ത് സിറ്റി: അന്താരാഷ്ട്ര സ്വർണ്ണ-ആഭരണ പ്രദർശനത്തിന്റെ 18-ാമത് പതിപ്പിത് തുടക്കമായി. കുവൈറ്റ് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ ദേശ, വിദേശങ്ങളിൽ നിന്നുള്ള 200-ലധികം വില്പനക്കാരാണ് പങ്കെടുക്കുന്നത്. ആറു ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ലോകത്തെ ഏറ്റവും വലിയ ആഭരണ എക്സിബിഷൻ ആണെന്ന് കുവൈറ്റ് ഇന്റർനാഷണൽ ഫെയേഴ്‌സ് മാർക്കറ്റിംഗ് ആൻഡ് മെർച്ചൻഡൈസ് ഡിപ്പാർട്ട്‌മെന്റ് സിഇഒ ബസ്മ അൽ ദുഹൈം, പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ ദുഹൈം പറഞ്ഞു.