കുവൈറ്റ് സിറ്റി: കുവൈത്തിൽ ജോലിക്ക് വരുന്ന പ്രവാസികൾക്കുള്ള പ്രൊഫഷണൽ ടെസ്റ്റ് നടപ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് പാർലമെൻ്റിൽ ചോദ്യം ഉന്നയിച്ച് എം പി അബ്ദുൽ അസീസ് അൽ സഖാബി . എഞ്ചിനീയർമാർ, ഡോക്ടർമാർ, അക്കൗണ്ടന്റുമാർ തുടങ്ങിയ എല്ലാ പ്രവാസി പ്രൊഫഷണലുകളും ജോലി ആവശ്യത്തിനായി കുവൈറ്റിൽ എത്തുന്നതിന് മുമ്പ് പരീക്ഷ നടത്താൻ പദ്ധതിയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപ്പായില്ല. കാലതാമസത്തിന്റെ കാരണവും പരീക്ഷ ആരംഭിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിചും എം പി മന്ത്രിയോട് ആരാഞ്ഞു.
Home Middle East Kuwait പ്രവാസികൾക്കുള്ള പ്രൊഫഷണൽ ടെസ്റ്റ് വൈകുന്ന കാര്യം പാർലമെൻ്റിൽ ഉന്നയിച്ച് എം.പി