കുവൈറ്റ് സിറ്റി: കുവൈത്തിലെ സ്വകാര്യ സ്കൂളുകളിലെ ഫീസു വർദ്ധനയുമായി ബന്ധപ്പേട്ട് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. അദേൽ അൽ മന, നിർണായക ഉത്തരവിറക്കി. മിനിസ്റ്റീരിയൽ റെസല്യൂഷൻ നമ്പർ 10/2018, 61/2020 എന്നിവ അനുസരിച്ചാണ് സ്വകാര്യ സ്കൂൾ ട്യൂഷൻ ഫീസ് നിയന്ത്രിക്കുന്നതെന്നും ഇതിന് വിരുദ്ധമായി സ്കൂൾ ഫീസ് വർധിപ്പിക്കരുതെന്നാണ് നിർദേശം എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിയമങ്ങൾ ലംഘിക്കുന്ന സ്കൂളുകളെ കണ്ടെത്തി പിഴ ചുമത്തുന്നതിനു വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.