കുവൈറ്റ് സിറ്റി: പ്രവാസികളുടെ താമസ നിയമം ഭേദഗതി ചെയ്യുന്ന ബില്ലിന് പാർലമെന്ററി ഇന്റീരിയർ, ഡിഫൻസ് അഫയേഴ്സ് കമ്മിറ്റി അംഗീകാരം നൽകുകയും ഡിസംബർ 19 ന് നടക്കുന്ന സമ്മേളനത്തിൽ ഉൾപ്പെടുത്തുന്നതിനായി ദേശീയ അസംബ്ലിക്ക് റഫർ ചെയ്യുകയും ചെയ്തു. റസിഡൻസി പുതുക്കൽ, എല്ലാത്തരം എൻട്രി വിസകൾ എന്നിവയുമായി ബന്ധപ്പെട്ട ഫീസ് വ്യവസ്ഥകളും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അനാധികൃത്യ വിസ കച്ചവടം, റിക്രൂട്ട്മെൻ്റ് മറവിൽ ചൂഷണം എന്നിവ തടയുന്നതിന ശിക്ഷ കർശനമാക്കും. മൂന്ന് വർഷത്തിൽ കൂടാത്ത തടവും പിഴയും ചുമത്തുന്നു. പിഴ KD5,000-നും KD10,000-നും ഇടയിൽ ആയിരിക്കും ചുമത്തുക.