കുവൈറ്റിൽ വാരാന്ത്യത്തിൽ രാവിലെ ചൂടും വൈകുന്നേരങ്ങളിൽ തണുപ്പുമുള്ള കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
62

കുവൈറ്റ് സിറ്റി:  വാരാന്ത്യത്തിൽ പകൽ സമയത്ത്  ചൂടുള്ളതും  വൈകീട്ട് തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥ ആയിരിക്കുമെന്ന്  കുവൈറ്റ് കാലാവസ്ഥാ വകുപ്പ്  ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖറാവി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ  ചൂടു അനുഭവപ്പെടും , അസ്ഥിരമായ കാറ്റും (മണിക്കൂറിൽ 6-24 കി.മീ. വരെ) ഉയർന്ന താപനില 27-നും 29 ഡിഗ്രിക്കും ഇടയിലായിരിക്കുമെന്നും  അൽ ഖരാവി പറഞ്ഞു.എന്നിരുന്നാലും, വൈകിട്ട് താപനില  11 മുതൽ 13 ഡിഗ്രി വരെ ആകും ഇന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാവിലെയും തെളിഞ്ഞ കാലാവസ്ഥയായിരിക്കും  നേരിയ തെക്ക്, തെക്ക് കിഴക്കൻ കാറ്റ് മണിക്കൂറിൽ 12 മുതൽ 35 കി.മീ/മണിക്കൂർ വേഗതയിൽ അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഉയർന്ന താപനില 26-നും 28 ഡിഗ്രിക്കും ഇടയിലായിരിക്കും.