ഗാസയിലേക്ക് ദുരിതാശ്വാസ സഹായം അയച്ച് ലുലു ഗ്രൂപ്പ്

0
51

കുവൈറ്റ് സിറ്റി: ലുലു ഗ്രൂപ്പ് ഗാസയിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. ആദ്യ ബാച്ചിൽ 50 ടൺ ഭക്ഷ്യ ഉൽപന്നങ്ങളും മരുന്നുകളും ശുചിത്വ ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ആണുള്ളത്. ഈജിപ്ത് റെഡ് ക്രസന്റ് അധികൃതർക്ക്  കെയ്‌റോയിൽ വെച്ച് ഇവ കൈമാറി. ഈജിപ്ത് റെഡ് ക്രസന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. റാമി എൽ നാസർ, ലുലു ഈജിപ്ത്, ബഹ്‌റൈൻ ഡയറക്ടർ ജുസർ രൂപവാല, റീജണൽ ഡയറക്ടർ ഹുസേഫ ഖുറേഷി, ലുലു ഈജിപ്ത് മാനേജർ ഹാതിം സയീദ് എന്നിവരിൽ നിന്ന് ഇവ സ്വീകരിച്ചു. അൽ റഫ അതിർത്തി വഴി അരിഷ് നഗരത്തിൽ റെഡ് ക്രസന്റ് അധികൃതർ ഈ സാധനങ്ങൾ എത്തിക്കും. ഡോ. റാമി എൽ നാസർ അനുകമ്പ പൂർണമായ ഈ നടപടിയെ  സ്വാഗതം ചെയ്യുകയും ഫലസ്തീനിലെ ജനങ്ങൾക്ക് ഈ സമയോചിതമായ പിന്തുണ നൽകിയതിന് ലുലു ഗ്രൂപ്പിനോടും അതിന്റെ ചെയർമാൻ യൂസഫലിയോടും നന്ദി അറിയിക്കുകയും ചെയ്തു.