കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആതുരസേവന രംഗത്തെ പ്രഗത്ഭരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സൂപ്പർ മെട്രോ സാൽമിയ,സൂപ്പർ മെട്രോ ഫഹാഹീൽ ബ്രാഞ്ചുകളിൽ ഇ എൻ ടി വിഭാഗത്തിൽ അത്യാധുനിക വെർട്ടിഗോ & ഓഡിയോമെട്രി സേവനങ്ങൾ ആരംഭിച്ചു. വിപുലമായ ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകൾ , സന്തുലിതാവസ്ഥ തകരാറുകൾക്കുള്ള വ്യക്തിഗതമായ ചികിത്സാ പദ്ധതികൾ മുതൽ സമഗ്രമായ ഓഡിയോമെട്രി വിലയിരുത്തലുകൾ വരെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാണ്.അനേക വർഷത്തെ പരിചയസമ്പത്തുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ ഒരു ടീമിനൊപ്പം, വെർട്ടിഗോ, തലകറക്കം, അസന്തുലിതാവസ്ഥ ,കേൾവിക്കുറവ് തുടങ്ങിയ അവസ്ഥകൾ പരിഹരിക്കുന്നതിന് ക്ലിനിക്ക് വിപുലമായ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളും,ഉയർന്ന നിലവാരമുള്ള ശ്രവണസഹായികളും ,ചികിത്സാ ഇടപെടലുകളും ഒരുക്കിയിട്ടുണ്ട്.ഗുണനിലവാരത്തിനുള്ള പ്രതിബദ്ധതയ്ക്ക് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന വൈഡെക്‌സ് കമ്പനിയുടെ അത്യാധുനിക ഹിയറിങ് എയ്ഡുകളാണ് സൂപ്പർ മെട്രോ ഫഹാഹീലിൽ ലഭ്യമാക്കിയിരിക്കുന്നത്.ഇത്തരം അത്യാധുനിക സേവനങ്ങൾ ഉൾപ്പെടുത്തുന്നത് സമഗ്ര പരിചരണത്തിനുള്ള ക്ലിനിക്കിൻ്റെ പ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനും, രോഗികൾക്ക് സന്തുലിതാവസ്ഥയെയും കേൾവിയുടെ ആരോഗ്യത്തെയും കുറിച്ച് സമഗ്രമായ വിലയിരുത്തൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത്തിനും വേണ്ടിയാണെന്ന് മെട്രോ മാനേജ്‌മൻറ് അറിയിച്ചു .വളരെ മിതമായ നിരക്കിൽ സമഗ്ര ഇ എൻ ടി പരിചരണം കുവൈറ്റിലെ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഇത്തരം സേവങ്ങൾ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും വെർട്ടിഗോ ഓഡിയോമീറ്ററി സേവനങ്ങൾക്ക് സ്പെഷ്യൽ ഓഫറുകളും ,സ്കൂൾ വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ടുകളും ,ഹോം വിസിറ്റ് സർവീസുകളും ലഭ്യമാണെന്നും മെട്രോ മാനേജ്‌മൻറ് അറിയിച്ചു.