കെഫാക് ഇന്നോവേറ്റിവ് മാസ്റ്റേഴ്സ് & സോക്കർ ലീഗ് പുരോഗമിക്കുന്നു

0
54

കുവൈറ്റ് സിറ്റി : കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് – സോക്കർ ലീഗ് സീസൺ 23-24 മത്സരങ്ങൾ പുരോഗമിക്കുമ്പോൾ വെള്ളിയാഴ്ച വൈകിട്ട് നടന്ന ഗ്രൂപ്പ്‌ ബി യിലെ സോക്കർ ലീഗ് മത്സരങ്ങളിൽ റൗദ എഫ് സി , സിൽവർ സ്റ്റാർസ് , സിയസ്കോ കുവൈറ്റ് , സോക്കർ കേരള ടീമുകൾ വിജയിച്ചു

മാസ്റ്റേഴ്സ് ലീഗിൽ മെറിറ്റ് അൽശബാബ്‌ , സി എഫ് സി സാൽമിയ , സോക്കർ കേരളാ , ‌ യങ് ഷൂട്ടേർസ് അബ്ബാസിയ , ഫ്ളൈറ്റേഴ്‌സ് എഫ് സി ടീമുകൾ വിജയിച്ചപ്പോൾ സിയസ്കോ കുവൈറ്റ് – ബിഗ്‌ബോയ്സ്‌ മത്സരം സമനിലയിൽ അവസാനിച്ചു

മാസ്റ്റേഴ്സ് ലീഗിൽ ആദ്യ മത്സരത്തിൽ ആമിർ ഹാശിം നേടിയ ഇരട്ട ഗോളിൽ മെറിറ്റ് അൽശബാബ്‌ എഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചാമ്പ്യൻസ് എഫ് സിയെ സുബീഷ് ആണ് ചാമ്പ്യൻസ് എഫ് സിക്ക് വേണ്ടി ഗോൾ നേടിയത് . രണ്ടാം മത്സരത്തിൽ സോക്കർ കേരളാ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്നൊവേറ്റീവ് എഫ് സിയെ പരാജയപ്പെടുത്തി . സജീവ് ആനന്ദ് , ബഷീർ എന്നിവരാണ് ഗോളുകൾ നേടിയത് . മൂന്നാം മത്സരത്തിൽ ഐവിനും , സിറാജും നേടിയ ഗോളിൽ ഫ്ലായറ്റേഴ്സ് എഫ് സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കുവൈത്ത് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി . നാലാം മത്സരത്തിൽ ബിഗ്‌ബോയ്സ്‌ എഫ് സി -സിയസ്കോ കുവൈറ്റ് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു
അഞ്ചാം മത്സരത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയ എതിരില്ലാത്ത ഒരു ഗോളിന് സെഗുറോ കേരളാ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി . യങ് ഷൂട്ടേർസിന് വേണ്ടി ലത്തീഫ് ആണ് വിജയഗോൾ നേടിയത് . അവസാന മത്സരത്തിൽ ഷാൻ നേടിയ ഗോളിൽ സി എഫ് സി സേമിയ ഏകപക്ഷീയമായ ഒരു ഗോളിന് റൗദയെ പരാജയപ്പെടുത്തി .
മത്സരങ്ങൾ വീക്ഷിക്കാൻ കുവൈറ്റ് എലത്തൂർ അസോസിയേഷൻ പ്രസിഡന്റ് യാക്കൂബ് എലത്തൂർ മുഖ്യാതിഥി ആയിരുന്നു .

സോക്കർ ലീഗിലെ വീറും വാശിയും നിറഞ്ഞ ഗ്രൂപ്പ്‌ ബിയിലെ ആദ്യ മത്സരത്തിൽ റൗദ എഫ് സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി . സഹൽ , നവീദ് എന്നിവർ ഓരോ ഗോളുകൾ നേടി രണ്ടാം മത്സരത്തിൽ സിൽവർ സ്റ്റാർ എസ് സി മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് കുവൈറ്റ് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി റംഷാദ് , നജീം എന്നിവർ ഓരോ ഗോളുകൾ നേടി . മൂന്നാം മത്സരത്തിൽ ഹാരിസ് നേടിയ ഒരു ഗോളിൽ സിയസ്കോ കുവൈറ്റ് ബിഗ്‌ബോയ്സ്‌ എഫ് സിയെ പരാജയപ്പെടുത്തി ഗാലറിയെ ആവേശം കൊള്ളിച്ച അവസാന മത്സരത്തിൽ ഉനൈസ് നേടിയ ഗോളിൽ സോക്കർ കേരള ഒരു ഗോളിന് യങ് ഷൂട്ടേർസ് അബ്ബാസിയയെ പരാജയപ്പെടുത്തി

മത്സരങ്ങളിലെ മോസ്റ്റ് വാല്യൂഅബിൾ കളിക്കാരായി
മാസ്റ്റേഴ്സ് ലീഗിൽ ആമിർ ഹാഷിം (മെറിറ്റ് അൽശബാബ്‌ എഫ് സി ) , സജീവാനന്ദ് (സോക്കർ കേരള ) അബ്ദുൽ ലത്തീഫ് (യങ് ഷൂട്ടേർസ് അബ്ബാസിയ ) ബൈജു (സി എഫ് സി സാൽമിയ ),
ഐവിൻ (ഫ്ളൈറ്റേഴ്‌സ് എഫ് സി ) ഹാശിം (ബിഗ്‌ബോയ്സ്‌ എഫ് സി ) എന്നിവരെയും സോക്കർ ലീഗിൽ സഹൽ (റൗദ എഫ് സി ) ,നജീം (സിൽവർ സ്റ്റാർസ് എസ് സി ) , ഷാനവാസ് (സിയസ്കോ കുവൈറ്റ് ) , മിഥിലാജ് (സോക്കർ കേരളാ ) എന്നിവരെയും തിരഞ്ഞെടുത്തു . മത്സരങ്ങൾക്കു കെഫാക് മാനേജ്‌മെന്റ് ഭാരവാഹികൾ നേതൃത്വം നൽകി .അടുത്ത ആഴ്ചകളിലെ മത്സരങ്ങൾ പബ്ലിക് അതോറിറ്റി യുടെ സബാഹിയയിൽ ഉള്ള ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക