പ്രവാസികൾക്ക് അച്ചടിച്ച ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തലാക്കും, പകരം കുവൈറ്റ് മൊബൈൽ ഐഡി ആപ്പിലെ ഡിജിറ്റൽ ലൈസൻസ് ഉപയോഗിക്കാം

0
31

കുവൈറ്റ് സിറ്റി : ഡിജിറ്റൽ പരിവർത്തന പ്രക്രിയയുടെ ഭാഗമായി, പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് അച്ചടിക്കുന്നത് ആഭ്യന്തര മന്ത്രാലയം നിർത്തും. പകരം പ്രവാസികൾക്ക് കുവൈറ്റ് മൊബൈൽ ഐഡി ആപ്പിലെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാം, ഡിസംബർ 10 ഞായറാഴ്ച മുതൽ അച്ചടിച്ച ലൈസൻസിന് പകരം ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാം.

ഡ്രൈവിംഗ് ലൈസൻസ് വാലിഡ് ആണെങ്കിൽ കുവൈറ്റ് മൊബൈൽ ഐഡി ആപ്പിൽ പച്ച നിറത്തിൽ കാണിക്കും, അതേസമയം ചുവപ്പ് അടയാളം ലൈസൻസ് കാലഹരണപ്പെട്ടു അല്ലെങ്കിൽ സാധുതയുള്ളതല്ലെന്നു സൂചിപ്പിക്കുന്നു. മാത്രമല്ല, കുവൈറ്റിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ, താമസക്കാർ അവരുടെ രാജ്യങ്ങൾ നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് കയ്യിൽ വയ്ക്കണം എന്നും അധികൃതർ അറിയിച്ചു.

എന്നിരുന്നാലും, ഈ തീരുമാനത്തിൽ നിന്ന് ഗാർഹിക ഡ്രൈവർമാരെയും രാജ്യങ്ങളിൽ ചരക്ക് കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവർമാരെയും ഒഴിവാക്കിയിരുണ്ട്. അവർ അച്ചടിച്ച ലൈസൻസ് ഉപയോഗിക്കുന്നത് തുടരണം.