ട്രാസ്ക് സിറ്റി ഏരിയയുടെ വാർഷിക പൊതുയോഗം 8-12-2023 വെള്ളിയാഴ്ച കാലിക്കറ്റ് റെസ്റ്റോറന്റ് സിറ്റിയിൽ വെച്ച് മൗന പ്രാർത്ഥനയോട് കൂടി ആരംഭിച്ച യോഗത്തിൽ, കേന്ദ്ര സമിതി ഭാരവാഹികളും ഏരിയ അംഗങ്ങളും പങ്കെടുത്തു.
ഏരിയ കൺവീനർ ശ്രീ. ഹാഷിം ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിന് സമിതി അംഗം ഷാനവാസ് പി.എച്ച് സ്വാഗതം ആശംസിച്ചു.
2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി: സോണി ജോൺ, സാമ്പത്തിക റിപ്പോർട്ട്, ട്രഷറർ ഷാനവാസ് എം.എം എന്നിവർ അവതരിപ്പിച്ചു.
ട്രാസ്‌ക് പ്രസിഡന്റ്: ശ്രീ. ആന്റോ പാണേങ്ങാടൻ, ട്രഷറർ: ജാക്സൻ ജോസ്, വനിതാ വേദി ജനറൽ കൺവീനർ: ശ്രീമതി. ഷെറിൻ ബിജു, ആർട്സ് കൺവീനർ: വിനോദ് ആറാട്ടുപുഴ, സോഷ്യൽ വെൽഫയർ കൺവീനർ: ജയേഷ് എങ്ങണ്ടിയൂർ, മീഡിയ കൺവീനർ: വിനീത് വിത്സൻ സ്പോർട്സ് കൺവീനർ: നിതിൻ ഫ്രാൻസിസ്, വനിതാ വേദി സെക്രട്ടറി: പ്രീന സുദർശൻ, വനിതാ വേദി ജോയിൻറ് സെക്രട്ടറി: വിജി ജിജോ, ഏരിയ കേന്ദ്ര സമിതി അംഗം: നസീറ ഷാനവാസ് എന്നിവർ പൊതുയോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
2024 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിന്, ഇലക്ഷൻ കമ്മിഷണർമാരായ ജോയ് തോലോത്ത്, പ്രസാദ് കെ ആർ, ജിജോ പായമ്മൽ എന്നിവർ നേതൃത്വം നൽകി.
പുതിയ പ്രവർത്തന വർഷത്തേക്ക് സിറ്റി ഏരിയ ഭാരവാഹികളായി കൺവീനർ ജാക്സൺ ജോസ്, സെക്രട്ടറി ജിതീഷ് കെ ജി, ട്രഷറർ ഷാനവാസ് പി എച്ച് എന്നിവരെയും, കൂടാതെ കേന്ദ്ര സമിതി-ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
തുടർന്ന് നടന്ന സ്നേഹവിരുന്നിന് ശേഷം, വാർഷിക പൊതുയോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും ഷാനവാസ് എം.എം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.