2024 മാർച്ചോടെ ആകാശ എയർ കുവൈത്തിലേക്ക് സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

0
14

കുവൈറ്റ് സിറ്റി:  ആകാശ എയർ 2024 മാർച്ച് അവസാനത്തോടെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചെക്കും എന്ന്  റിപ്പോർട്ട് . 2024 മാർച്ച് അവസാനത്തോടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കാൻ കാരിയർ പദ്ധതിയിടുന്നതായി   ആകാശ എയർ സിഇഒ വിനയ് ദുബെ സിഎൻബിസി ടിവി18 ചാനലിനോട് പറഞ്ഞു.കുവൈറ്റ്, ദോഹ, ജിദ്ദ, റിയാദ് എന്നിവയായിരിക്കും  വിമാനക്കമ്പനിയുടെ പ്രാരംഭ ലക്ഷ്യസ്ഥാനങ്ങൾ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ് എന്നിവ രണ്ടാം ഘട്ടത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബറിൽ വിദേശത്തേക്ക് പറക്കുന്നതിന് എയർലൈൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് അംഗീകാരം നേടുകയും സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള ഓപ്പറേഷൻസിന്  ട്രാഫിക് അവകാശം നൽകുകയും ചെയ്തു. എന്നാൽ ആ രാജ്യങ്ങളിലെ സർക്കാരുകളുടെ അംഗീകാരത്തിനായി  കാത്തിരിക്കുകയാണ്.