കുവൈത്ത് സിറ്റി: 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് പാപ്പിനിശ്ശേരി മുസ്ലിം അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഹബീബ് കെ.പി യെ കമ്മിറ്റി ഭാരവാഹികൾ ആദരിച്ചു.
ജനറൽ സെക്രട്ടറി പി.പി.പി മുഹമ്മദ് സലീം സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് കെ.പി.ബി അൻവർ അധ്യക്ഷത വഹിച്ചു.
ഹംസക്കുട്ടി കെ.പി, അയ്യൂബ് കെ.പി എന്നിവർ സംസാരിച്ചു ഹബീബ് കെ.പി മറുപടി പ്രസംഗം നടത്തി അബ്ദുൾ നാസർ, പി.എം മുഹമ്മദ് റാഫി, മുസയ്യിബ് എന്നിവർ പങ്കെടുത്തു