കുവൈറ്റ് സിറ്റി: വിസിറ്റ് വിസയില്‍ എത്തിയവര്‍ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നിന്ന് തിരികെ പോയില്ലെങ്കിൽ കടുത്ത ശിക്ഷയാണ് പുതിയ ഭേദഗതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിയമലംഘകാർക്ക് ഒരു വര്‍ഷം തടവും 2,000 ദിനാര്‍ പിഴയുമാണ് പുതിയ ഭേദഗതിപ്രകാരം ലഭിക്കുക. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നിയമം ലഘിക്കുന്നവര്‍ക്കുള്ള ശിക്ഷ കര്‍ക്കശമാക്കുന്നതിലൂടെ വിസിറ്റ് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങുന്നത് തടകുയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മൂന്നുമാസത്തെ വിസിറ്റ് വിസ കാലാവധി തീരുന്നതിനു മുമ്പ് റസിഡന്‍സി വിസയിലേക്ക് മാറാനും അനുമതിയുണ്ട്. എന്നാല്‍ മൂന്നു മാസത്തിനകം റെസിഡന്‍സി പെര്‍മിറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യത്തു നിന്ന് പുറത്തുപോകണമെന്ന് നിയമം കര്‍ശനമായി വ്യവസ്ഥ ചെയ്യുന്നു. അല്ലാത്തവര്‍ക്കാണ് തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുക.