കുവൈറ്റ് സിറ്റി: അന്തരിച്ച അമീറിന്റെ വിയോഗത്തിൽ അനുശോചനവും പിന്തുണയും പങ്കുവെച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് .
നാഷണൽ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ-സദൂൻ, നാഷണൽ ഗാർഡ് ചീഫ് ഷെയ്ഖ് സലേം അൽ-അലി അൽ-സബാഹ്, ഷെയ്ഖ് നാസർ അൽ-മുഹമ്മദ് അൽ-അഹമ്മദ് അൽ-സബാഹ്, ഷെയ്ഖ് ജാബർ അൽ-മുബാറക് അൽ- സബാഹ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ്എന്നിവർക്കും അമീർ നന്ദി പറഞ്ഞു. മറ്റ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, പൗരന്മാർ, പ്രാദേശിക പത്രങ്ങൾ, മാധ്യമ ചാനലുകൾ എന്നിവയുടെ ചീഫ് എഡിറ്റർമാർക്കും സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, ചാരിറ്റബിൾ സൊസൈറ്റികൾ എന്നിവയ്ക്കും അമീർ നന്ദി പറഞ്ഞു.