നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരേ പൊലീസ് നടത്തിയ ആക്രമണങ്ങൾക്കെതിരേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാർച്ച്. കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലേക്ക് നടത്തിയ മർച്ചിൽ വ്യാപക ആക്രമണം.
പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. നൂറിലധികം വരുന്ന വനിത പ്രവർത്തകരടങ്ങുന്ന സംഘം ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ചു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പൊലീസിന്‍റെ ലാത്തി പിടിച്ചുവാങ്ങി. പ്രവർത്തകർ പൊലീസുനേരെ കമ്പുകളും മറ്റും എറിഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി
ഇതിനിടെ തിരുവനന്തപുരത്ത് ‘മുഖ്യമന്ത്രി ഗുണ്ടയോ’? എന്നെഴുതിയ ബാനർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുൻപിൽ സ്ഥാപിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.