27 കിലോഗ്രാം മയക്കുമരുന്നുമായി 23 പ്രവാസികൾ അറസ്റ്റിൽ

0
30

കുവൈറ്റ് സിറ്റി: മയക്കുമരുന്ന്, മദ്യം, ആയുധക്കടത്തുമായി ബന്ധപെട്ട 19 കേസുകളിൽ ആയി 23 പ്രവാസികളെ  ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രവാസികളിൽ നിന്ന്  27 കിലോഗ്രാം  മയക്കുമരുന്നുകളും (ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, മരിജുവാന, ഹെറോയിൻ) വിവിധ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ അടങ്ങിയ 24,000 ഗുളികകളും കണ്ടെത്തി. കൂടാതെ, 25 കഞ്ചാവ് തൈകൾ, ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും, അനധികൃത ഇടപാടുകളിലൂടെ നേടിയ പണവും പിടിച്ചെടുത്തു.