കുവൈറ്റ് സിറ്റി: ഡിസംബർ 22 ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസമായിരിക്കുമെന്ന് അൽ-അജിരി സയന്റിഫിക് സെന്റർ അറിയിച്ചു. വെള്ളിയാഴ്ച, പകൽ ദൈർഘ്യം ഏകദേശം 10 മണിക്കൂറും രാത്രി ഏകദേശം 14 മണിക്കൂറും ആയിരിക്കുമെന്നും അൽ-അജിരി സെന്റർ കൂട്ടിച്ചേർത്തു. രാവിലെ 6:38 ന് സൂര്യോദയം, നാളെ ശൈത്യകാലത്തിന്റെ തുടക്കമാകും.