ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കും

0
31

കുവെെറ്റ് സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയം ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ പുതിയ കമ്മിറ്റി രൂപവത്കരിക്കുന്നു. മന്ത്രാലയത്തിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായാണ് കമ്മിറ്റിയെ നിയമിക്കുന്നത്. മൂന്ന് മാസമാണ് കമ്മിറ്റിയുടെ കാലാവധി. സാമൂഹിക കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് സാരി ആണ് കമ്മിറ്റി രൂപവത്കരിച്ചതെന്ന് പ്രാദേശിക മാധ്യമമായ അല്‍ ജരിദ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ട് സിവിൽ സർവിസ് കമീഷന് സമർപ്പിക്കും.