കുവൈറ്റ് സിറ്റി: മയക്കുമരുന്നും മറ്റു സൈക്കോട്രോപിക് വസ്തുക്കളുമായി ഒരാൾ പിടിയിൽ. മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ ആണ് സാൽമിയയിൽ വെച്ച് ഇയാളെ പിടികൂടിയത്.
35 കിലോഗ്രാം ഹാഷിഷ്, 20,000 ലിറിക്ക ഗുളികകൾ, ഒരു കിലോ കറുപ്പ്, 10,000 മെത്തഡോൺ ഗുളികകൾ, 150 ഗ്രാം ഷാപ്പോ, 50 ഗ്രാം ഹെറോയിൻ എന്നിവ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി.