കുവൈറ്റിലേക്കുള്ള സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ 20% വർധന

0
24

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ ഏകദേശം 20% വർധനയുണ്ടായതായി  സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. പ്രാദേശിക അറബിക് ദിനപത്രമായ അൽ-ഖബാസ് റിപ്പോർട്ട് അനുസരിച്ച്, 2023 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇറക്കുമതി ചെയ്ത സൗന്ദര്യവർദ്ധക വസ്തുക്കളുടെ ആകെ തുക ഏകദേശം 89.5 ദശലക്ഷം ദിനാർ ആണ്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 74.9 ദശലക്ഷം ദിനാർ ആയിരുന്നു. സമീപ വർഷങ്ങളിൽ ഈ മേഖല ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി, വിജയകരവും ജനപ്രിയവുമായ വ്യവസായങ്ങളിലൊന്നായി ഇത് മാറിയെന്ന് സൗന്ദര്യവർദ്ധക വ്യവസായ മേഖലയിലെ വിദഗ്ധർ പറഞ്ഞു. മുടി, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ,  മേക്കപ്പ്, പെർഫ്യൂമുകൾ,, ഡിയോഡറന്റുകൾ തുടങ്ങിയവ കുവൈറ്റ സൗന്ദര്യവർദ്ധക വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നാണ്.