അബുദാബിയിലെ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യും. അബുദാബിയിലെ അബു മുറൈഖ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഫെബ്രുവരി 18 ന് പൊതുജനങ്ങൾക്കായി തുറക്കും.2015 ഓഗസ്റ്റിൽ ആയിരുന്നു അബുദാബിയിലെ അബു മുറൈഖ പ്രദേശത്ത് ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ സ്ഥലം അനുവദിച്ചത്. 2019 ൽ BAPS ഹിന്ദു മന്ദിർ എന്ന, ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
അബുദാബിയിലെ ക്ഷേത്ര സമുച്ചയത്തിൽ സന്ദർശക കേന്ദ്രം, പ്രാർത്ഥനാ ഹാളുകൾ, , പഠന, കായിക മേഖലകൾ, വിശാലമായ പാർക്കിംഗ്, തീമാറ്റിക് ഗാർഡനുകൾ, ഫുഡ് കോർട്ട്, ബുക്ക് സ്റ്റോർ, ഗിഫ്റ്റ് ഷോപ്പുകൾ എന്നിവയുണ്ട് . 10,000ത്തോളം പേരെ ഇതിൽ ഉൾക്കൊള്ളു്നതാണ്. എല്ലാ മതങ്ങളിൽപ്പെട്ട വ്യക്തികൾക്കും ക്ഷേത്രത്തി പ്രവേശിക്കാം രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ 2,000-ലധികം കരകൗശല തൊഴിലാളികൾ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് കൊത്തിയെടുത്ത 402 വെള്ള മാർബിൾ തൂണുകൾ ആണ് ഇതിൽ സ്ഥാപിച്ചത്.