കുവൈത്ത് സിറ്റി കുവൈത്ത് ദേശീയ അസംബ്ലിയിലെ ഇന്‍വെസ്റ്റിഗേഷന്‍ കമ്മറ്റി നടത്തിയ പരിശോധയില്‍ വ്യാജ ബിരുദ സർട്ടിഫിക്കറ്റുള്ള 142 സ്വദേശികളെ പിടികൂടിയതായി അല്‍ ജരീദ പത്രം റിപ്പോർട്ട് ചെയ്തു. ഈജിപ്ത് യൂണിവേഴ്സിറ്റികളുടെ പേരിലുള്ളതാണ് സർട്ടിഫിക്കറ്റ്. ഈജിപ്തിലെ കുവൈത്ത് കള്‍ച്ചറല്‍ ഓഫീസിലെ ജീവനക്കാരന്‍ വഴിയാണ് ഇവ സംഘടിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 500 കുവൈത്ത് ദിനാർ ഈടാക്കിയാണ് ഇയാള്‍ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയത്. ഈ ജീവനക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായും വാർത്തയിലുണ്ട്.