സ്വകാര്യ ഫാർമസികൾക്ക് പുതിയ ലൈസൻസ് നൽകുന്നത് MoH താൽക്കാലികമായി നിർത്തിവച്ചു

0
28

കുവൈറ്റ് സിറ്റി: മൂല്യനിർണ്ണയ പഠനം പൂർത്തിയാകുന്നതുവരെ കുവൈറ്റിൽ സ്വകാര്യ ഫാർമസികൾക്ക് ലൈസൻസ് അനുവദിക്കുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാൻആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ-അവധി നിർദേശം നൽകി.

സ്വകാര്യ ഫാർമസികളുടെ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുകയും നിയന്ത്രിക്കുന്നതിനുമായി , ഒരു കമ്മിറ്റി രൂപീകരിക്കാൻ  തീരുമാനമെടുത്തതായി ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സ്വകാര്യ ഫാർമസികളിൽ നിന്ന് വിതരണം ചെയ്യുന്ന സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ പ്രിസ്ക്രിപ്ഷൻ നിരീക്ഷിക്കാൻ കേന്ദ്ര ഇലക്ട്രോണിക് മോണിറ്ററി സിസ്റ്റം രൂപീകരിക്കാനും മന്ത്രി ഡോ. അൽ-അവധി നിർദേശം നൽകിയിട്ടുണ്ട്. സൈക്കോട്രോപിക് മരുന്നുകൾ വിൽക്കാൻ അനുമതിയുള്ള എല്ലാ സ്വകാര്യ ഫാർമസികളും ഈ ഇലക്ട്രോണിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം.