കോഴി മുട്ട ക്ഷാമം; മുട്ട കയറ്റുമതി നിരോധിച്ച് കുവൈറ്റ്

0
17

കുവൈറ്റ് സിറ്റി:   മുട്ടയുടെ കയറ്റുമതി നിരോധിച്ചു കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് അൽ-ഐബാൻ ഉത്തരവിറക്കി. സഹകരണ സംഘങ്ങളിൽ മുട്ട ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ,  പ്രതിസന്ധി നിയന്ത്രിക്കാനും വില വർദ്ധനവ് തടയാനും ആണ് നടപടി .

പ്രാദേശിക വിപണിയിൽ മിതമായ വിലയിൽ മുട്ടയുടെ ലഭ്യത ഉറപ്പാക്കാനാണിത്. പ്രാദേശിക വിപണിയിൽ മുട്ടയുടെ ക്ഷാമവും തന്മൂലം ഇവയുടെ വില വർധിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.